തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് സംഘടനയായ കെജിഎംസിടിഎ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും. സമരം നടക്കുന്നതിനാല്‍ കോളേജുകളിലെ അദ്ധ്യയനവും ഡ്യൂട്ടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ അറിയിച്ചത്.
ഒ.പിയില്‍ ഡോക്ടര്‍മാര്‍ ഉണ്ടാകും. പക്ഷേ ഒരു ഡോക്ടര്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. വാര്‍ഡില്‍ നിശ്ചിത പരിധിയേക്കാല്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ല. പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്‌കരിക്കും. അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരം തുടരുമെന്ന് പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്‌കറും, സെക്രട്ടറി ഡോ. റോസ്‌നാര ബീഗവും അറിയിച്ചു.