കൊല്ലം: ഓയൂരില്‍ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്നു പേരെയും കൊല്ലം അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇവിടെയുണ്ട്. വൈകിട്ട് മൂന്നേകാലോടെയാണ് അടൂരിലെ കെഎപി ക്യാമ്പിലെത്തിച്ചത്.
പ്രതികളെ കെഎപി ക്യാമ്പിലെത്തിച്ചത് ഒരു നീല കാറിലും പൊലീസ് ജീപ്പിലുമായാണ്. പിടിയിലായവരില്‍ കൂടുതല്‍ പേരുണ്ടെന്നും സൂചനയുണ്ട്. തട്ടിക്കൊണ്ടുപോയ കേസില്‍ നീല കാറിലും തന്നെ കൊണ്ടുപോയിരുന്നതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. പ്രതികളില്‍നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത നീല കാറാണ് ക്യാമ്പിലേക്ക് കൊണ്ടുവന്നതെന്നാണ് വിവരം. നീല ഹ്യൂണ്ടായി എലാന്‍ഡ്ര കാറിലാണ് പ്രതികളെ കൊണ്ടുവന്നത്.