Newsperseconds.com

ആറുമാസത്തിനിടെ 1,052 ഹൃദയാഘാത മരണങ്ങള്‍; 80 ശതമാനം മരണവും യുവാക്കള്‍ക്കിടയില്‍

Capture

അഹമ്മദാബാദ്: ഇന്ത്യയില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. ഗുജറാത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 1,052 പേര്‍ ഹൃദയാഘാതം മൂലം മരിച്ചു, മരിച്ചവരില്‍ 80 ശതമാനവും 11-25 പ്രായത്തിലുള്ളവരാണെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കുബേര്‍ ദിന്‍ഡോര്‍ പറഞ്ഞു.

വര്‍ദ്ധിച്ചുവരുന്ന ഹൃദയാഘാതം കണക്കിലെടുത്ത്, അത്തരം മെഡിക്കല്‍ അത്യാഹിതങ്ങളില്‍ നിര്‍ണായകമായ ജീവന്‍രക്ഷാ ഇടപെടലായ കാര്‍ഡിയോപള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) നടത്തുന്നതിന് രണ്ട് ലക്ഷത്തോളം സ്‌കൂള്‍ അധ്യാപകര്‍ക്കും കോളേജ് പ്രൊഫസര്‍മാര്‍ക്കും പരിശീലനം നല്‍കുമെന്ന് ഡിന്‍ഡോര്‍ പറഞ്ഞു.

ഗുജറാത്തില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഹൃദയാഘാതം മൂലം 1,052 പേര്‍ മരിച്ചു. അവരില്‍ 80 ശതമാനവും 11-നും 25-നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. ഈ വിദ്യാര്‍ത്ഥികളും ചെറുപ്പക്കാരും പൊണ്ണത്തടി പോലുമില്ലാത്തവരായിരുന്നു. 108 ആംബുലന്‍സ് സേവനത്തിന് പ്രതിദിനം 173 കാര്‍ഡിയാക് എമര്‍ജന്‍സി കോളുകള്‍ ലഭിക്കുന്നു.

ഹൃദയാഘാതത്തിന് ഇരയായവരില്‍ ഭൂരിഭാഗവും യുവാക്കളുടെ പ്രായത്തിലുള്ളവരാണ്. അതു കൊണ്ട് തന്നെ യുവാക്കള്‍ ഭീതിയിലാണ് കഴിയുന്നത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഈ സംരംഭത്തിന് കീഴില്‍ ഡിസംബര്‍ 3 നും 17 നും ഇടയില്‍ 37 മെഡിക്കല്‍ കോളേജുകളില്‍ രണ്ട് ലക്ഷത്തോളം സ്‌കൂള്‍ കോളേജ് അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതിനായി സിപിആര്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ പരിശീലന ക്യാമ്പുകളില്‍ 2,500 ഓളം മെഡിക്കല്‍ വിദഗ്ധരും ഡോക്ടര്‍മാരും പങ്കെടുക്കും. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും നല്‍കും, ഡിന്‍ഡോര്‍ കൂട്ടിച്ചേര്‍ത്തു.

Share this Article

Leave a Comment