Newsperseconds.com

കോണ്‍ഗ്രസ് ബിജെപി നേര്‍ക്കുനേര്‍; പ്രതീക്ഷയോടെ ഇരുമുന്നണികളും

Untitled Design (7)

മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. രാവിലെ 8 മണി മുതൽ വോട്ടെണ്ണൽ ആരംഭിക്കും. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ കോൺഗ്രസ് – ബിജെപി നേർക്കുനേർ പോരാട്ടമാണ് നടക്കുന്നതെങ്കിൽ, എക്സിറ്റ് പോൾ ഫലങ്ങളിൽ രാജസ്ഥാൻ, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ കോൺ​ഗ്രസ് ഒറ്റകക്ഷിയായി മുന്നേറുകയാണ്.
മധ്യപ്രദേശിൽ ബിജെപിക്ക് തുടർഭരണം ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിക്കുന്നു. തെലങ്കാനയിൽ കോൺഗ്രസ് – ബിആർഎസ് മത്സരമാണ്.

മധ്യപ്രദേശില്‍ 230 സീറ്റുകളിലാണ് മത്സരം. രാജസ്ഥാനില്‍ 199 സീറ്റുകളിലെയും ഛത്തീസ്ഗഡില്‍ 90 സീറ്റുകളിലേയും തെലങ്കാനയിലെ 199 സീറ്റുകളിലെയും ജനവിധിയാണ് ഇന്ന് അറിയുക. മിസോറാമിന്റെ വോട്ടെണ്ണല്‍ തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. വോട്ടെണ്ണൽ മാറ്റണമെന്ന് നിരവധി പേർ ആവശ്യമുന്നയിച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കഴിഞ്ഞ മാസം 30ന് ആയിരുന്നു തെരഞ്ഞെടുപ്പ്.

Share this Article

Leave a Comment