വോട്ടെണ്ണൽ 3 മണിക്കൂർ പിന്നിടുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തിസ്ഗഡിലും ബി ജെ പിയുടെ വമ്പൻ മുന്നേറ്റമാണ് കാണുന്നത്. മധ്യപ്രദേശിൽ ബിജെപിയുടെ ലീഡ് നില 150 സീറ്റ് കടന്നു. അതേസമയം, തെലങ്കാനയിൽ കോൺഗ്രസ് ഭരണം ഉറപ്പിക്കുന്ന മുന്നേറ്റം നടത്തുകയാണ്.
അശോക് ഗെഹ്ലോട്ടിനായി ഒരു മാജിക്കും ഇനി അവശേഷിക്കുന്നില്ലെന്ന് കോൺഗ്രസ് ക്യാമ്പിനും ബോധ്യമായി. കോൺഗ്രസ് സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരം വോട്ടായി മാറിയതോടെ ബിജെപി സംസ്ഥാനം തിരിച്ചുപിടിക്കുകയാണ്, അതും വൻ ഭൂരിപക്ഷത്തിൽ. ഗെഹ്ലോട്ട്- സച്ചിന്‍ പൈലറ്റ് തര്‍ക്കം കൂടി ഉടലെടുത്തത് ബിജെപിയ്ക്ക് അനുകൂലഘടകമായി. ബാലാക്‌നാഥ് അടുത്ത മുഖ്യമന്ത്രിയായേക്കുമെന്ന ഒരു പ്രതീതി ബിജെപി സൃഷ്ടിക്കാന്‍ തുടങ്ങി. യാദവ് ജാതിയില്‍പ്പെട്ട അദ്ദേഹത്തെ ഒരു പ്രമുഖ മതനേതാവെന്ന നിലയിലാണ് ബിജെപി ഉയര്‍ത്തിക്കാട്ടിയത്. ശക്തനായ ഹിന്ദുനേതാവെന്ന് പ്രചാരണം നല്‍കുമെന്നും രാജസ്ഥാനില്‍ സമാധാനം ഉറപ്പിക്കാന്‍ കരുത്തനാണ് അദ്ദേഹമെന്ന് ബിജെപി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ രാജസ്ഥാന്റെ യോഗി ആദിത്യനാഥാക്കി.
ബാലാക്‌നാഥിനെ ഉയര്‍ത്തിക്കാട്ടുന്നതോടെ ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ