Newsperseconds.com

കര്‍ണാടകയിലെ മദ്രസകളില്‍ കന്നഡ പഠിപ്പിക്കും; സമീര്‍ അഹമ്മദ് ഖാന്‍

Capture

ബെലഗാവി: സംസ്ഥാനത്തെ മദ്രസകളില്‍ കന്നഡ, ഗണിതം, സയന്‍സ്, എന്നിവ നിര്‍ബന്ധമാക്കുമെന്നും അധിക വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളെ മുഖ്യധാരാ സമൂഹത്തിന്റെ ഭാഗമായി നിലനിര്‍ത്താന്‍ സഹായിക്കുമെന്നും ന്യൂനപക്ഷ ക്ഷേമ മന്ത്രി ബി ഇസഡ് സമീര്‍ അഹമ്മദ് പറഞ്ഞു.

മദ്റസകളില്‍ മതഗ്രന്ഥങ്ങള്‍ മാത്രമല്ല, സാമൂഹിക ജീവിതം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന മറ്റ് വിഷയങ്ങളും പഠിപ്പിക്കും. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്ത വഖഫ് സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള മദ്രസകളിലും സംസ്ഥാനത്തെ രജിസ്റ്റര്‍ ചെയ്ത വഖഫ് പ്രോപ്പര്‍ട്ടികളിലും കന്നഡ, ഇംഗ്ലീഷ്, ഗണിതം, സയന്‍സ്, സോഷ്യല്‍ സയന്‍സ് തുടങ്ങി മറ്റ് വിഷയങ്ങള്‍ ഉള്‍പ്പെടെ രണ്ട് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് പൈലറ്റ് പ്രോജക്ട് നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. 100 സ്‌കൂളുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ആദ്യം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Share this Article

Leave a Comment