Newsperseconds.com

കാനത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രീയ കേരളം ഒന്നടങ്കമെത്തി; പിഎസ് സ്മാരകത്തില്‍ പൊതുദര്‍ശനം; വിലാപയാത്ര കോട്ടയത്തേക്ക്

Untitled 1

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് കാനത്തിന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. പട്ടത്തെ പിഎസ് സ്മാരകത്തിലാണ് ഭൗതികദേഹം പൊതുദര്‍ശനത്തിനു വെച്ചത്. കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം ഒന്നടങ്കം എത്തിയിരിക്കുകയാണ്.
വിമാനത്താവളത്തില്‍ പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കളും പ്രിയ സഖാവിന് അഭിവാദ്യം അര്‍പ്പിച്ചു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കാനം രാജേന്ദ്രന് അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. പൊതുദര്‍ശനത്തിനിടെ പൊട്ടിക്കരഞ്ഞ ഡി രാജയെ എ കെ ആന്റണി ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു. അന്ത്യോപചാരം അര്‍പ്പിക്കാന്‍ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം തിരുവനന്തപുരത്തെത്തിയിട്ടുണ്ട്.

പട്ടം പിഎസ് സ്മാരകത്തിലെ പൊതുദര്‍ശനം ശേഷം വിലാപയാത്രയായി മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെ 11 മണിക്ക് കോട്ടയത്തെ വാഴൂരിലെ വീട്ടിലാണ് കാനത്തിന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടക്കുക.

 

 

 

 

 

Share this Article

Leave a Comment