ന്യൂഡല്‍ഹി: ലോക്സഭയില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. പാര്‍ലമെന്റില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ചതിന് പകരമായി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് 2 കോടി രൂപ പണവും ആഡംബര സമ്മാന വസ്തുക്കളും ഉള്‍പ്പെടെ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ് മഹുവ മൊയ്ത്രയെ പുറത്താക്കിയത്.
മോദി ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകയായ മിസ് മൊയ്ത്ര കൈക്കൂലി ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും ലോഗിന്‍ വിശദാംശങ്ങള്‍ പങ്കുവെച്ചതായി സമ്മതിച്ചു. ഈ വിശദാംശങ്ങള്‍ പങ്കുവയ്ക്കുന്നത് എംപിമാര്‍ക്കിടയില്‍ സാധാരണ രീതിയാണെന്ന് അവര്‍ വാദിക്കുകയും ചെയ്തു.