Newsperseconds.com

ഭക്തജന തിരക്ക്; വെള്ളവും ഭക്ഷണവും ലഭിക്കാതെ മണിക്കൂറുകളോളം ക്യൂ നിന്ന് തീര്‍ത്ഥാടകര്‍; മുഖ്യമന്ത്രിയുടെ  അവലോകന യോഗം ഇന്ന്

Capture

പത്തനംതിട്ട: ശബരിമലയിലെ ഭക്തജന തിരക്കില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ മണിക്കൂറുകളോളം ക്യൂ നിന്ന് തീര്‍ത്ഥാടകര്‍. രാവിലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന അവലോകന യോഗത്തില്‍ പ്രശ്‌ന പരിഹാരത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. രാവിലെ പത്ത് മണിക്ക് ഓണ്‍ലൈന്‍ ആയിട്ടാണ് യോഗം. ദേവസ്വം മന്ത്രി, മറ്റ് മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ഡിജിപി എന്നിവര്‍ പങ്കെടുക്കും.

തീര്‍ത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുകയാണ്. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധം നടത്തി. തീര്‍ത്ഥാടകരുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.

Share this Article

Leave a Comment