വയനാട്: യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയ്ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നു. ആര്‍ആര്‍ടി അംഗങ്ങളും ചെതലയം, മേപ്പാടി കല്‍പ്പറ്റ ഡിവിഷനിലുള്‍പ്പെട്ട അറുപതംഗ ദൗത്യസംഘമാണ് കടുവയ്ക്കായി മേഖലയില്‍ തെരച്ചില്‍ നടത്തുന്നത്. പ്രജീഷിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തായിട്ടാണ് ഇപ്പോള്‍ തിരച്ചില്‍ നടത്തുന്നത്. മൂന്ന് ദിവസം കഴിഞ്ഞിട്ടും കടുവയെ കണ്ടെത്താന്‍ കഴിയാത്തില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
കടുവയെ പിടികൂടാനായി വനം വകുപ്പ് പ്രദേശത്ത് കൂടുതല്‍ ക്യാമറകളും കൂടും സ്ഥാപിച്ചിട്ടുണ്ട്. ഡ്രോണ്‍ ഉപയോഗിച്ചുള്ള തെരച്ചിലുകളും വനംവകുപ്പ് നടത്തുന്നുണ്ട്. പക്ഷേ ഇതു വരെ പുലിയെ കണ്ടെത്താന്‍ സഹായികുന്ന യാതൊരു വിധ തെളിവുകളും ലഭിച്ചിട്ടില്ല.
ഡിസംബര്‍ 9നാണ് പുല്ല് അരിയാന്‍ പാടത്തേക്ക് പോയ പ്രജീഷിനെ കടുവ ഭാഗികമായി ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.