മുംബൈ: നവജാത ശിശുവിനെ ആശുപത്രിയിലെ ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ച 23 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. സിയോണ്‍ ഹോസ്പിറ്റലിലെ തൂപ്പുകാരനാണ് ടോയ്ലറ്റിലെ ഡസ്റ്റ്ബിന്‍ ബക്കറ്റില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞ് മരിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
അവിവാഹിത മാതൃത്വത്തിന്റെ അപമാനം മറയ്ക്കാനാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പോലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവതി ടോയ്ലറ്റിന് സമീപം സംശയാസ്പദമായി നടക്കുന്നത് വ്യക്തമാണ്.
ഇന്ത്യന്‍ ശിക്ഷാനിയമം 315(കുട്ടി ജീവനോടെ ജനിക്കുന്നത് തടയുക അല്ലെങ്കില്‍ ജനനശേഷം മരിക്കാന്‍ ഇടയാക്കുക എന്ന ഉദ്ദേശത്തോടെ ചെയ്യുന്ന പ്രവൃത്തി), കൂടാതെ 317 (പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടിയെ രക്ഷിതാവോ പരിപാലിക്കുന്ന വ്യക്തിയോ മുഖേന വെളിപ്പെടുത്തുന്നതും ഉപേക്ഷിക്കുന്നതും)
എന്നിവ പ്രകാരം അവര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ഇത് പൂര്‍ണ്ണമായും ഉപേക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്ന് പോലീസ് പറഞ്ഞു.