തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെയുള്ള സമരം കൂടുതല്‍ ശക്തമാക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ. സര്‍വ്വകലാശലകളില്‍ ഏകപക്ഷീയമായി നോമിനേറ്റ് ചെയ്യുന്നുവെന്നും യോഗ്യതകളെ മറികടന്നാണ് ചാന്‍സലര്‍ എബിവിപി പ്രവര്‍ത്തകരെ സെനറ്റിലേക്ക് നിര്‍ദേശിച്ചതെന്നും ആര്‍ഷോ ആരോപിച്ചു. സംഘപരിവാര്‍വല്‍ക്കരണം നടന്നാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും ആര്‍ഷോ പറഞ്ഞു.
സര്‍വ്വകലാശാലകളെ സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണീ സമരം. അതിനെ എസ്എഫ്ഐ അക്രമം എന്ന് വരുത്തി തീര്‍ക്കാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുണ്ട്. അതേ സമയം, എസ്എഫ്ഐ പ്രവര്‍ത്തകരെ ഗവര്‍ണര്‍ ചീത്ത വിളിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കരിങ്കൊടി പ്രതിഷേധം ജനാധിപത്യപരമാണെന്നും ആര്‍ഷോ പറഞ്ഞു.