Newsperseconds.com

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്;മണിക്കൂറുകള്‍ ക്യൂ; മലചവിട്ടാനാകാതെ നിരവധി ഭക്തര്‍ മടങ്ങി

Capture

ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്. മലചവിട്ടാനാകാതെ നിരവധി ഭക്തരാണ് മടങ്ങിയത്. മറ്റ് സംസ്ഥാനങ്ങളിലെ തീര്‍ത്ഥടകര്‍ പന്തളത്തെ ക്ഷേത്രത്തില്‍ തേങ്ങയുടച്ച് നെയ്യഭിഷേകം നടത്തി മാലയൂരി മടങ്ങുകയായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തുന്ന തീര്‍ത്ഥാടകരാണ് സന്നിധാനത്തെത്താനാകാതെ പന്തളത്ത് നിന്നും മടങ്ങിയത്. കൂടാതെ ദര്‍ശനം കിട്ടാതെ തിരികെ മടങ്ങുന്നവരില്‍ മലയാളികളുമുണ്ട്. മണിക്കൂറുകളോളം ക്യൂ നിന്ന് വെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ വലയുകയാണ്.

തീര്‍ത്ഥാട വഴികളിലെല്ലാം തിരക്ക് തുടരുകയാണ്. പമ്പയിലും നിലയ്ക്കലും ആവശ്യത്തിന് കെഎസ്ആര്‍ടിസി സര്‍വീസ് നടക്കുന്നില്ലെന്നാണ് തീര്‍ത്ഥാടകര്‍ പറയുന്നത്. ബസ് സര്‍വീസ് ഇല്ലാത്തതിനാല്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധം നടത്തി. തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് യുഡിഎഫ് സംഘം ഇന്ന് ശബരിമലയില്‍ എത്തും.

പോലീസ് വിന്യാസം ഫലപ്രദമല്ലെന്നും പരാതി ഉയരുന്നുണ്ട്. പമ്പയില്‍ നിന്നും പത്ത് മിനിറ്റില്‍ രണ്ട് ബസ് എന്ന നിലയിലാണ് കെഎസ്ആര്‍ടിസി ബസുകള്‍ കടത്തി വിടുന്നത്. പല വാഹനങ്ങളും മണിക്കൂറുകളോളം കാനന പാതയില്‍ പിടിച്ചിട്ടിരിക്കുകയാണ്. തിരക്കും നിയന്ത്രണവും തുടരുന്നതിനിടെ ഇന്ന് 89,981 പേരാണ് ബുക്ക് ചെയ്തിരിക്കുന്നത്.

Share this Article

Leave a Comment