Newsperseconds.com

ആശ്വാസമേകി ഹൈക്കോടതി ഉത്തരവ്; നിമിഷപ്രിയയുടെ അമ്മയ്ക്ക് ഇനി യമനില്‍ പോകാം

Capture

ദില്ലി: വധശിക്ഷ കാത്ത് കഴിയുന്ന നിമിഷപ്രിയയെ കാണാന്‍ അമ്മ പ്രേമകുമാരിക്ക് ഇനി യമനിലേക്ക് പോകാം. മകളെ യെമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി അമ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ദില്ലി ഹൈക്കോടതിയാണ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശകാര്യ മന്ത്രാലയം എന്തിനാണ് യമനിലേക്കുള്ള യാത്ര അനുമതി തടയുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പ്രേമകുമാരി മകളുടെ ജീവന്‍ രക്ഷിക്കാനാണ് പോകുന്നതെന്നും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

യമനില്‍ പ്രേമകുമാരിയെ സഹായിക്കാന്‍ സന്നദ്ധത അറിയിച്ച തമിഴ്‌നാട് സ്വദേശിയായ സാമുവേല്‍ ജെറോമിന്റെ വിവരങ്ങള്‍ പ്രേമകുമാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതോടൊപ്പം അമ്മക്കൊപ്പം യാത്ര ചെയ്യാന്‍ സന്നദ്ധത അറിയിച്ച രണ്ട് മലയാളികളുടെ വിവരങ്ങളും കോടതിയെ ധരിപ്പിച്ചു. ഇവരോട് വിശദമായ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലഭിച്ച ശേഷമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

Share this Article

Leave a Comment