Newsperseconds.com

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ ‘എയ്ഞ്ചൽ പെട്രോൾ’ പദ്ധതിയുമായി പൊലീസ്

Untitled Design (25)

ബസിൽ യാത്ര ചെയ്യുന്ന സ്ത്രീകളെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കാൻ പുതിയ സുരക്ഷാ മാർ​ഗം ഒരുക്കി മലപ്പുറം പൊലീസ്. ‘എയ്ഞ്ചൽ പെട്രോൾ’ എന്നാണ് ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. വനിത പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലും അല്ലാതെയും സ്ത്രീകളുടെ പരാതികൾ കേൾക്കാനും കുറ്റവാളികളെ പിടികൂടാനും ബസിൽ യാത്ര ചെയ്യുന്നതാണ് പദ്ധതി. തിരക്കുള്ള സമയങ്ങളിൽ രാവിലെയും വൈകുന്നേരവും ബസുകളിൽ ഇതുപോലെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ യാത്ര ചെയ്യും. ഇതോടൊപ്പം യാത്രക്കാർക്ക് ഹോധവത്ക്കരണവും നൽകും.

ബസിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ 112 എന്ന ടോൾഫ്രീ നമ്പറിലേക്കും വിളിക്കാം. സ്ത്രീകൾ പരാതിപ്പെടാൻ മടിച്ചാലും ബസിൽ യാത്ര ചെയ്യുന്ന പൊലീസുകാർ പ്രശ്നക്കാരെ കെെയ്യോടെ പിടികൂടും. പരാതികൾ കേൾക്കാൻ പൊലീസ് നേരിട്ട് എത്തുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതായി യാത്രക്കാരും പ്രതികരിച്ചു. ‘എയ്ഞ്ചൽ പെട്രോളി’ലൂടെ സ്ത്രീകൾക്ക് സുരക്ഷിത യാത്ര ഒരുക്കാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Share this Article

Leave a Comment