Newsperseconds.com

ജഡ്ജിയുമൊരു സ്ത്രീയല്ലേ, എന്റെ മകള്‍ക്ക് നീതി വേണം; പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടതില്‍ പൊട്ടിക്കരഞ്ഞ് കുട്ടിയുടെ അമ്മ

Capture

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കെട്ടിത്തൂക്കിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുത വിട്ടതില്‍ പ്രതിഷേധിച്ച് കുട്ടിയുടെ അമ്മ. കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇന്ന് വിധി വരുന്നത്. പ്രതിയെ വെറുതെ വിട്ടെന്ന വിധി വന്നതിനു പിന്നാലെ കുട്ടിയുടെ അമ്മയും ബന്ധുക്കളും കോടതിയില്‍ പൊട്ടിക്കരഞ്ഞു. കട്ടപ്പന അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജി വി മഞ്ജു ആണ് വിധി പ്രഖ്യാപിച്ചത്. കോടതി വിധിക്കെതിരെയും ജഡ്ജിക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വര്‍ഷങ്ങളോളം കാത്തിരുന്ന് കിട്ടിയ കുട്ടിയെയാണ് ഇവന്‍ ക്രൂരമായി പീഡപ്പിച്ചത്. പൂജ മിറിയില്‍ വെച്ചാണ് എന്റെ മോളെ കൊന്നത്. എന്ത് നീതിയാണ് എന്റെ മകള്‍ക്ക് കിട്ടിയത്. നിങ്ങള്‍ക്കും കുഞ്ഞുങ്ങളുള്ളതല്ലെ. ജഡ്ജിയുമൊരു സ്ത്രീയല്ലെ എന്നും അവര്‍ നെഞ്ചു പൊട്ടി കരഞ്ഞു പറഞ്ഞു. എല്ലാവരും കാശ് വാങ്ങിച്ചിട്ട് പ്രതിയെ വെറുതെ വിട്ടുവെന്നും ലക്ഷങ്ങളാണ് ഇറക്കിയതെന്നും കുടുംബാംഗങ്ങള്‍ ആരോപിച്ചു. അവനെ സന്തോഷമായി ജീവിക്കാന്‍ അനുവദിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

കേസില്‍ യഥാര്‍ത്ഥ പുനരന്വേഷണം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള സാധ്യത തേടുകയാണ് പ്രൊസിക്യൂഷന്‍.

Share this Article

Leave a Comment