സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കോഴിക്കോട് വട്ടോളി സ്വദേശി കുമാരനാണ് മരിച്ചത്. 77 വയസായിരുന്നു. പനിയെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവിഡ് സ്ഥിരീകരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇതോടെ ഇന്ത്യയിലെ ആക്ടീവ് കോവിഡ് കേസുകളുടെ എണ്ണം 1,296 ആയി. വെള്ളിയാഴ്ച 17,605 പേരെ പരിശോധനക്ക് വിധേയമാക്കിയതില്‍ നിന്നാണ് 312 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 280 രോഗികളും കേരളത്തിലാണ്. 1.7 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
കേരളത്തില്‍ ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍1ന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎന്‍ 1 ലക്‌സംബര്‍ഗിലാണ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ആഗസ്റ്റിലായിരുന്നു കോവിഡ് വകഭേദം കണ്ടെത്തിയത്.