Newsperseconds.com

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ​ഗവർണർക്കെതിരെയുള്ള ബാനറുകൾ നീക്കം ചെയ്യില്ലെന്ന് പൊലീസ്

Untitled Design (14)

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ​ഗവർണർക്കെതിരെയുള്ള ബാനറുകൾ നീക്കം ചെയ്യില്ലെന്ന് പൊലീസ്. നീക്കം ചെയ്യേണ്ടത് സർവ്വകലാശാല അധികൃതരാണെന്നും നീക്കം ചെയ്യാൻ ക്യാമ്പസ് സെക്യൂരിറ്റി ഓഫീസർക്കും നിർദ്ദേശം കിട്ടിയില്ലെന്നും പൊലീസ് അറിയിച്ചു. സർവ്വകലാശാലയിൽ തനിക്കെതിരായി എസ്എഫ്ഐ സ്ഥാപിച്ചിട്ടുള്ള ബാനറുകൾ നീക്കം ചെയ്യണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പൊലീസിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസിന്റെ നിലപാട്.

സർവ്വകലാശാലയിൽ എത്തിയ ​ഗവർണർ വാഹനത്തിൽ നിന്നിറങ്ങിയ ശേഷം ഫോണിൽ വിളിച്ചാണ് ബാനറുകള്‍‍ നീക്കം ചെയ്യാൻ പൊലീസിന് നിർദ്ദേശം നൽകിയത്. എന്നാൽ, മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല.

ഗവർണർ സർവ്വകലാശാലയിൽ പ്രവേശിക്കുന്നതിനെതിരെ എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘ‌ടിപ്പിച്ചിരുന്നു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡന്റ് അനുശ്രീയുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എന്നാൽ പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് മാറ്റിയ ശേഷം ​വലിയ സുരക്ഷാ സന്നാഹങ്ങളോടെ ​ഗവർണർ ക്യാമ്പസിൽ പ്രവേശിക്കുകയായിരുന്നു. ഇന്നലെ രാത്രി ക്യാമ്പസിലെ ​ഗസ്റ്റ് ഹൗസിലാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ താമസിച്ചത്. ഗവർണർക്കെതിരായി വ്യാപകമായി പോസ്റ്ററുകളും ബാനറുകളും എസ്എഫ്ഐ പ്രവർത്തകർ സർവ്വകലാശാലയിൽ സ്ഥാപിച്ചിട്ടുണ്ട്. ​ഗോ ബാക്ക് ബാനറുകളും ക്യാമ്പസിലു‌ടനീളമുണ്ട്.

Share this Article

Leave a Comment