ന്യൂഡല്‍ഹി: തൊഴിലില്ലായ്മയ്ക്കും വര്‍ധിച്ചുവരുന്ന ചെലവുകള്‍ക്കുമെതിരായ പോരാട്ടത്തില്‍ അണിചേരാന്‍ ജനങ്ങളോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പാര്‍ട്ടിയുടെ ക്രൗഡ് ഫണ്ടിംഗ് കാമ്പയിന്‍ ആരംഭിച്ചു.
പാര്‍ട്ടി നേതാക്കളുടെയും ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, ജയറാം രമേഷ്, ട്രഷറര്‍ അജയ് മാക്കന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ‘ഡൊണേറ്റ് ഫോര്‍ ദേശ്’ കാമ്പയിന്‍ ആരംഭിക്കുന്നതിനായി ഖാര്‍ഗെ തന്റെ ശമ്പളത്തില്‍ നിന്ന് 1,38,000 രൂപ സംഭാവന നല്‍കി.
ദരിദ്രരുടെയും പട്ടികജാതിക്കാരുടെയും പിന്നാക്കക്കാരുടെയും താല്‍പ്പര്യങ്ങള്‍ക്കായി കോണ്‍ഗ്രസ് ഇതിനകം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ മുന്‍കാലങ്ങളിലും ഞങ്ങളെ സഹായിക്കുന്നുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു.