ചൈനയിലെ വിദൂര പര്‍വതപ്രദേശമായ ഗാന്‍സു, ക്വിന്‍ഹായ് പ്രവിശ്യകളില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തില്‍ 116 പേര് കൊല്ലപ്പെടുകയും 400 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക ഭൂകമ്പ ദുരിതാശ്വാസ ആസ്ഥാനം അറിയിച്ചു. ഭൂകമ്പത്തില്‍ വീടുകള്‍ തകരുകയും വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.
ചൊവ്വാഴ്ച പുലര്‍ച്ചെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. തെരച്ചിലിലും ദുരിതാശ്വാസ പ്രവര്‍ത്തനത്തിലും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് എല്ലാ ശ്രമങ്ങള്‍ക്കും ആഹ്വാനം ചെയ്തു. രക്ഷാപ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.