Newsperseconds.com

കോവിഡ് കേസുകളില്‍ വര്‍ധനവ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 കേസുകള്‍

Capture

കേരളത്തില്‍ കോവിഡ്-19 കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍, ഇന്‍ഫ്‌ലുവന്‍സ പോലുള്ള രോഗങ്ങളുടെ കേസുകള്‍ നിരീക്ഷിക്കാനും മതിയായ പരിശോധന നടത്താനും എല്ലാ പോസിറ്റീവ് സാമ്പിളുകളും മുഴുവന്‍ ജീനോം സീക്വന്‍സിംഗിനായി അയയ്ക്കാനും ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കത്തയച്ചു. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതില്‍നിന്നാണ് ഇന്നലെ ഇരട്ടിയിലധികമായി ഉയര്‍ന്നത്.

കേരളത്തിന്റെ അയല്‍ സംസ്ഥാനമായ കര്‍ണാടക മാസ്‌ക് ധരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കേരളത്തില്‍ പതിവ് നിരീക്ഷണത്തിനിടെ ജെഎന്‍.1 എന്ന പുതിയ വേരിയന്റിന്റെ ഒരു കേസെങ്കിലും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നടപടികളെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സിംഗപ്പൂരില്‍ നിന്ന് തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രക്കാരുടെ സാമ്പിളിലും ഈ വകഭേദം കണ്ടെത്തിയതായി മന്ത്രാലയം അറിയിച്ചു.

ഇന്നലെ ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. കര്‍ണാടകയില്‍ ഒമ്പതുപേര്‍ക്കും ഗുജറാത്തില്‍ മൂന്നുപേര്‍ക്കും ദില്ലിയില്‍ മൂന്നുപേര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡിന്റെ ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്.

Share this Article

Leave a Comment