Newsperseconds.com

‘ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’; സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ കേസെടുത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

Untitled Design (57)

യൂത്ത് കോൺഗ്രസിന്റെ സെക്രട്ടേറിയറ്റ് മാർച്ച് സംഘർഷത്തിൽ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ‘ഞാൻ പേടിച്ച് പോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണം’ എന്നാണ് വി ഡി സതീശന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് വി ഡി സതീശനെ ഒന്നാം പ്രതിയാക്കി കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഫേസ് ബുക്ക് പോസ്റ്റ്. പ്രതിപക്ഷനേതാവിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടുള്ള വാർത്തയുടെ സ്‌ക്രീൻ ഷോട്ടും കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഷാഫി പറമ്പില്‍, എം.വിന്‍സന്റ് എംഎല്‍എ, രാഹുല്‍ മാങ്കൂട്ടത്തില്‍ തുടങ്ങിയവര്‍ക്കെതിരേ പൊലീസിനെ അക്രമിച്ചതടക്കമുള്ള വകുപ്പുകളും ചുമത്തി കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരെയാണ് കേസിൽ പ്രതികളാക്കിയിട്ടുള്ളത്.

Share this Article

Leave a Comment