ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പ്, സിഇസി നിയമനവുമായി ബന്ധപ്പെട്ട ചില പ്രധാന ബില്ലുകള്‍ സഭ പാസാക്കിയതിനെത്തുടര്‍ന്ന് വ്യാഴാഴ്ച ലോക്സഭ പിരിഞ്ഞു. നാളെ വരെ ചേരാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്.
അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. നൂറ് പ്രതിപക്ഷ അംഗങ്ങളെ സസ്‌പെന്റ് ചെയ്ത ശേഷം സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കിയാണ് ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയാന്‍ തീരുമാനിച്ചത്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) ബില്‍, 2023, ആനുകാലികങ്ങളുടെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ബില്‍, 2023 എന്നിവ പാസാക്കി.