തൃശൂര്‍: ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ വിജയിച്ചതില്‍ നടന്ന വിജയാഹ്ലാദ പ്രകടനത്തില്‍ സംഘര്‍ഷം. ഡിവൈഎഫ്ഐ നേതാവ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിന് പുല്ലന്റെ നേതൃത്വത്തിലാണ് പൊലീസ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകര്‍ത്തത്. വിജയാഹ്ലാദത്തോടെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ കണ്ണാടി അടിച്ചു തകര്‍ത്തത്. പിന്നീട് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍, പൊലീസ് കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. തെരഞ്ഞെടുപ്പ് അടുപ്പിച്ച് കെട്ടിയ ഐ ടി ഐക്ക് മുന്നിലെ കൊടിതോരണങ്ങള്‍ പൊലീസ് ഇന്നലെ അഴിപ്പിച്ചിരുന്നു. ഇതാണ് പ്രകോപനത്തിന് കാരണമെന്ന് കരുതുന്നു.