തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സമരത്തില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് അതിക്രമത്തിനെതിയും മുഖ്യമന്ത്രിക്കെതിരെയും കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഡിജിപി ഓഫീസിലേക്കുള്ള മാര്‍ച്ചിലാണ് സംഘര്‍ഷം. മാര്‍ച്ചില്‍ നവകേരളയുടെ ബാനറുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചു. പോലീസിനു നേരെ അക്രമം അഴിച്ചു വിട്ടു. പ്രവര്‍ത്തകര്‍ അക്രമാസക്തരായതോടെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
തുടര്‍ന്ന് മാര്‍ച്ച് വലിയ സംഘര്‍ഷത്തിലേക്കെത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സംസാരിക്കുന്നതിനിടെയാണ് സംഘര്‍ഷം രൂക്ഷമായത്. പ്രസംഗം പാതിവഴിയില്‍ അവസാനിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ സുധാകരന്‍ അടക്കമുള്ള നേതാക്കളെ ആശുപത്രിയിലേക്ക് മാറ്റി. കെ സുധാകരനും എം എം ഹസ്സനും ഉള്‍പ്പെടെയുള്ള നേതാക്കളെ പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി സ്ഥലത്തുനിന്ന് മാറ്റി.