Newsperseconds.com

ക്രിസ്തുമസ് തലേന്നും ​ഗാസയിൽ ആക്രമണം; 70 പലസ്തീനികൾ കൊല്ലപ്പെട്ടു

Untitled Design (90)

ക്രിസ്തുമസ് തലേന്നും ​ഗാസയിൽ ആക്രമണം. ഇസ്രയേൽ വ്യോമാക്രമണത്തിൽ 70 പലസ്തീനികൾ കൊല്ലപ്പെട്ടു. അൽ- മഗാസി, ബുറൈജ് അഭയാർത്ഥി ക്യാമ്പുകൾക്ക് നേരെയായിരുന്നു ആക്രമണം. അഭയാർത്ഥി ക്യാമ്പിന് നേരെ നടന്ന ആക്രമണത്തെ “കൂട്ടക്കൊല” എന്നാണ് പലസ്തീൻ ആരോഗ്യ മന്ത്രാലയ വക്താവ് വിശേഷിപ്പിച്ചത്. ഇതിനിടെ ഖാൻ യൂനിസിന് കിഴക്ക് മാൻ ഏരിയയിലെ ഒരു കെട്ടിടസമുച്ചയത്തിൽ ആക്രമണം ഉണ്ടായതായും അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.

ഇതിനിടെ തെക്കൻ ഗാസയിൽ വ്യാപകമായി നടന്ന ഇസ്രയേൽ ആക്രമണങ്ങളിൽ നിരവധി പലസ്തീനികൾ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കുട്ടികളും സ്ത്രീകളും പ്രായമായവരും ഉൾപ്പെടെ പരിക്കേറ്റവരിൽ പലരെയും ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ക്രിസ്തുമസ് സന്ദേശത്തിൽ മാർപാപ്പ ഗാസക്ക് ഐക്യദാർഢ്യം അറിയിച്ചിരുന്നു. ഹൃദയം ബെത്ലഹേമിലെന്ന് ക്രിസ്തുമസ് കുർബാനയിൽ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞിരുന്നു. യുദ്ധത്തിനിടെ സമാധാനത്തിൻ്റെ രാജകുമാരൻ നിരസിക്കപ്പെട്ടുവെന്നും മാർപാപ്പ പറഞ്ഞു.

ഹമാസ്-ഇസ്രയേൽ പേരാട്ടം ആരംഭിച്ചതിന് ശേഷം ഇസ്രായേൽ ആക്രമണങ്ങളിൽ 20,400ത്തിലധികം പലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേലിനെതിരായ ഹമാസിന്റെ ആക്രമണത്തിൽ 1139 ഇസ്രയേലികളും കൊല്ലപ്പെട്ടു.

 

Share this Article

Leave a Comment