Newsperseconds.com

ആലപ്പുഴയെയും ആറാട്ടുപുഴയെയും നടുക്കിയ ആ രാക്ഷസ തിരമാല…

Untitled Design (9)

ലോകത്തെ ആകമാനം നടുക്കിയ സുനാമി തിരകൾ… കേരളത്തെ അടക്കം 14 പ്രദേശങ്ങളെ ഞൊടിയിടയിൽ തുടച്ചു നീക്കിയ ആ പ്രതൃതി ദുരന്തത്തിന് ഇന്ന് 19 വയസ് പിന്നിടുകയാണ്. 2004 ഡിസംബര്‍ 26 നാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ സുനാമി തിരകൾക്ക് കാരണമായ ആ ഭൂകമ്പം ഉണ്ടാകുന്നത്. ലോകം ക്രിസ്മസ് ലഹരിവിട്ടുണരും മുൻപേ ദുരന്ത വാർത്ത ഓരോന്നായി പുറത്തു വന്നു തുടങ്ങി.

ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി രൂപപ്പെട്ടത്. 2004 ഡിസംബര്‍ 26 ന് രാവിലെ 7.58 നായിരുന്നു സുമാത്ര തീരപ്രദേശങ്ങളെ നടുക്കിക്കൊണ്ട് ഭൂകമ്പം ഉണ്ടായത്. 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം സുനാമിയായി മാറി. ഭൂകമ്പത്തിന്റെ ആഘാതം തിരമാലകളായി ആർത്തലച്ചു. 30 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ തീരത്തേക്ക് അടിച്ചു കയറി. സുമാത്രയിലെ തീരപ്രദേശങ്ങളും ആൻഡമാൻ നിക്കോബാര്‍ ദ്വീപും തുടച്ചുനീക്കി. മണിക്കൂറുകള്‍ക്കകം തിരമാല മാലിദ്വീപ്, മൗറീഷ്യസ്, ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളെയും വിഴുങ്ങി.

ഇന്ത്യൻ സമുദ്രത്തിൽ 100 അടി ഉയരത്തിലാണ് തിരമാലകള്‍ എത്തിയത്. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ച് രണ്ട് മണിക്കൂറിനകം ഇന്ത്യ, ശ്രീലങ്ക തീരങ്ങളിലും പ്രതിഫലനം ഉണ്ടായി. ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്ര, പുതുച്ചേരി, ആൻ്റമാൻ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് കടൽ കലിതുള്ളിയെത്തിയത്. ചെന്നൈയിലെ മറീനാ ബീച്ചില്‍ ക്രിസ്മസ് അവധി ആഘോഷിക്കാനെത്തിയവരും വേളാങ്കണ്ണിയിലും കന്യാകുമാരിയിലും ഉണ്ടായിരുന്ന മലയാളികൾ അടക്കമുള്ള സഞ്ചാരികളും തീർത്ഥാടകരും ദുരന്തത്തിനിരയായി.

കേരളത്തിൽ 236 പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായത്. ആലപ്പാട് മുതല്‍ അഴീക്കല്‍ വരെ എട്ടു കിലോമീറ്റര്‍ തീരം കടലെടുത്തു. മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നിരുന്നു. ആ​റാ​ട്ടു​പു​ഴ തീ​ര ഗ്രാ​മ​വും അഴിയ്ക്കലും ഇന്നും ആ ദുരന്തത്തിൽ നിന്ന് മുക്തരായിട്ടില്ല. ജീവിച്ചിരിക്കുന്നവരിൽ ഭൂരിഭാ​ഗം ആളുകളുടെയും ബന്ധുക്കളും സുഹൃത്തുക്കളും ഇന്നും കടലിന്റെ ആ വിസ്മൃതിയിലുണ്ട്.

സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം 29 മ​നു​ഷ്യ ജീ​വ​നാ​ണ് തീ​ര​വാ​സി​ക​ൾ​ക്ക് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​തി​രു​ന്ന സൂ​നാ​മി​യെ​ന്ന ക​ട​ൽ ദു​ര​ന്ത​ത്തി​ൽ ആ​റാ​ട്ടു​പു​ഴ​യി​ൽ മാ​ത്രം പൊ​ലി​ഞ്ഞ​ത്. ചേ​ർ​ത്ത​ല അ​ന്ധ​കാ​ര​ന​ഴി​യി​ൽ ഏ​ഴു​പേ​രും മ​രി​ച്ചു. കാ​ല​ങ്ങ​ളാ​യി ക​ട​ൽ​ക്ഷോ​ഭ​ത്തി​െൻറ നി​ത്യ​ദു​രി​തം പേ​റി​ക്കൊ​ണ്ടി​രു​ന്ന ആ​റാ​ട്ടു​പു​ഴ​ക്ക്​ സൂ​നാ​മി വ​രു​ത്തി​വെ​ച്ച ആ​ഘാ​തം വ​ലു​താ​ണ്.

ദു​ര​ന്തം ക​വ​ർ​ന്നെ​ടു​ത്ത ജീ​വന്റെ​യും ജീ​വി​ത​ത്തിന്റെ​യും ക​ണ്ണീ​രോ​ർ​മ​ക​ൾ ആ​റാ​ട്ടു​പു​ഴ ഗ്രാ​മം അ​നു​സ്​​മ​രി​ക്കും. ജീ​വ​ൻ പൊ​ലി​ഞ്ഞ​വ​ർ​ക്കാ​യി പ്രാ​ർ​ഥ​ന​ക​ൾ അ​ർ​പ്പി​ക്കും.സുനാമി തിരകള്‍ താണ്ഡവമാടിയ തീരപ്രദേശങ്ങളെ പൂര്‍വ്വസ്ഥിതിയിൽ എത്തിക്കാൻ വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനമാണ് ആവശ്യമായത്. ലോകമെമ്പാടുമുള്ള മനുഷ്യസ്നേഹികളും ഭരണകൂടങ്ങളും ഒറ്റക്കെട്ടായാണ് പരിശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത്. തറയിൽക്കടവ്, പെരുമ്പള്ളി, വലിയഴീക്കൽ പ്രദേശങ്ങളിലും തിരമാലകൾ ആർത്തലച്ചു. അഴീക്കൽ പള്ളിയും ഭാ​ഗീകമായി കവർന്നെടുത്തു.

സർക്കാർ കണക്കു പ്രകാരം ആറാട്ടുപുഴയിൽ 766 വീടുകൾ പൂർണമായി തകർന്നു. 814 വീടുകൾക്ക് ഭാഗികമായി നാശനഷ്ടം ഉണ്ടായി. വിവിധ സംഘടനകളും മറ്റും വീടുകൾ പുനർനിർമിച്ചു നൽകുകയായിരുന്നു.

ആ​റാ​ട്ടു​പു​ഴ​യെ മാ​തൃ​ക ഗ്രാ​മ​മാ​ക്കി മാ​റ്റു​മെ​ന്നും സൂ​നാ​മി ദു​ര​ന്ത ബാ​ധി​ത​രെ ആ​ധു​നി​ക ടൗ​ൺ​ഷി​പ്പു​ക​ളി​ൽ പു​ന​ര​ധി​വ​സി​പ്പി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ജ​ന​ങ്ങ​ൾ വി​ശ്വാ​സം മാത്രമായി ഇന്നും നിലനിൽക്കുകയാണ്. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ആ​റാ​ട്ടു​പു​ഴ പ​ഞ്ചാ​യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ 19 റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ന് സൂ​നാ​മി പ്ര​ത്യേ​ക എ​സ്.​ജി.​ആ​ർ.​വൈ പ​ദ്ധ​തി പ്ര​കാ​രം 2005-06ൽ ​അ​നു​വ​ദി​ച്ച 1.31 കോ​ടി രൂ​പയുടെ പദ്ധയിയും ഫലം കണ്ടില്ല. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലെ കി​ട​ത്തി ച്ചി​കി​ത്സാ വാ​ർ​ഡ്‌ (35 ല​ക്ഷം) വ​ലി​യ​ഴീ​ക്ക​ൽ ഗ​വ.​എ​ച്ച്.​എ​സ്.​എ​സ് സ്​​കൂ​ൾ കെ​ട്ടി​ടം (46 ല​ക്ഷം) മം​ഗ​ലം ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ നി​ർ​മി​ച്ച ക്ലാ​സ് മു​റി​ക​ൾ (23 ല​ക്ഷം) ഫി​ഷ​റീ​സ് ആ​ശു​പ​ത്രി വ​ള​പ്പി​ൽ നി​ർ​മി​ച്ച ഒ.​പി കെ​ട്ടി​ടം, തീ​ര​വാ​സി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​ത് ല​ക്ഷ്യ​മി​ട്ട് കോ​ടി​ക​ൾ മു​ട​ക്കി പെ​രു​മ്പ​ള്ളി കു​റി​യ​പ്പ​ശ്ശേ​രി ക്ഷേ​ത്ര​ത്തി​നു​സ​മീ​പം നി​ർ​മി​ച്ച ക്ല​സ്​​റ്റ​ർ ​െപ്രാ​ഡ​ക്​​ഷ​ൻ യൂ​നി​റ്റ്, വൃ​ദ്ധ​സ​ദ​നം എ​ന്നീ സു​പ്ര​ധാ​ന പ​ദ്ധ​തി​ക​ളും ഇന്നും പേപ്പറിൽ മാത്രം ഒതുങ്ങുന്നു.

Share this Article

Leave a Comment