സോഷ്യല്‍മീഡിയയില്‍ വൈറലായി താര ദമ്പതികളായ രണ്‍പീര്‍ കപൂറിന്റെയും ആലിയ ഭട്ടിന്റെയും മകള്‍ രഹാ കപൂര്‍. 13 മാസം പ്രായമുള്ള കുട്ടിയുമായി കപൂര്‍ കുടുംബത്തിന്റെ ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞ് ഫോട്ടോഗ്രാഫര്‍മാര്‍ക്കായി പോസ് ചെയ്യുകയായിരുന്നു. രഹയുടെ ചിത്രങ്ങല്‍ നിമിഷനേരം കൊണ്ടാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. രഹയുടെ നീലക്കണ്ണുകളെ കുറിച്ചാണ് കമന്റ് ബോക്‌സ് പ്രധാന ചര്‍ച്ചകള്‍. ആരാധകരെ ഞെട്ടിച്ചു കൊണ്ടുള്ള ചിത്രങ്ങളായിരുന്നു പുറത്തു വന്നത്.
നവംബര്‍ ആറിന് ഒരു വയസ്സായ റാഹ, വെള്ളയും പിങ്ക് നിറത്തിലുള്ള ഫ്രോക്കും മുന്‍വശത്ത് ഒരു റെയിന്‍ഡിയറും ഒരു ജോഡി ചുവന്ന ഷൂസും ധരിച്ചിരുന്നു. ആലിയയെ അവരുടെ അരികിലാക്കി രണ്‍ബീര്‍ കുഞ്ഞിനെ കൈകളില്‍ എടുത്ത് സ്‌നേഹിക്കുന്ന ചിത്രങ്ങളാണ് പങ്കു വെച്ചത്. സോഷ്യല്‍ മീഡിയയില്‍ മകളുടെ ചിത്രങ്ങള്‍ പങ്കു വെക്കുന്നതില്‍ വളരെ ജാഗ്രത പുലര്‍ത്തുന്ന താരദമ്പതികളാണ് ഇരുവരും.