തിരുവനന്തപുരം: മന്ത്രിസഭ പുനസംഘടനയില്‍ നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കില്ല. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് അന്തിമ തീരുമാനം. സിനിമ വകുപ്പ് കൂടി വേണമെന്ന്
ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. കടന്നപ്പള്ളി രാമചന്ദ്രനും കെബി ഗണേഷ് കുമാറും ഇന്ന് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും. ഗണേഷിന് ഗതാഗതവും കടന്നപ്പള്ളിക്ക് തുറമുഖവകുപ്പും തന്നെയാണ് നല്‍കുന്നത്.
അതേ സമയം, സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമെന്ന് നിയുക്ത മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സിനിമാ താരം എന്ന നിലയില്‍ കേരളത്തിലെ സിനിമ മേഖലക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ , സിനിമ വകുപ്പ് ആവശ്യപ്പെട്ടുകൊണ്ട് പാര്‍ട്ടിയ്ക്ക് കത്ത് നല്‍കിയിട്ടില്ല. ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നുവെന്നും മന്ത്രിയായാല്‍ കെഎസ്ആര്‍ടിസിയില്‍ അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.