വര്‍ക്കല: 91-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാവിലെ 7.30ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ പതാക ഉയര്‍ത്തി. പുലര്‍ച്ചെ 4.30 നാ അയിരുന്നു പര്‍ണ്ണശാലയില്‍ ശാന്തിഹവനം. അഞ്ചിന് ശാരദാമഠത്തില്‍ വിശേഷാല്‍ പൂജയും 5.30 ന് സമാധി പീഠത്തില്‍ വിശേഷാല്‍ ഗുരുപൂജയും നടത്തിയ ശേഷമാണ് പതാക ഉയര്‍ത്തല്‍ ചടങ്ങ് നടന്നത്. ചടങ്ങില്‍ സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിച്ചു.
ധര്‍മസംഘം ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ, ട്രസ്റ്റ് മുന്‍ പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. മന്ത്രി വിഎന്‍ വാസവന്, വെള്ളാപ്പള്ളി നടേശന്, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചടങ്ങില്‍ വിശിഷ്ടാത്ഥിതികളായെത്തി.