ഗുസ്തി താരം വിനേഷ് ഫോഗട്ട് ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നൽകി. വിനേഷ് ഫോഗട്ട് കർത്തവ്യപഥ് റോഡില്‍ ഫലകം വെച്ച് മടങ്ങുകയായിരുന്നു. വിനേഷ് ഫോഗട്ട് ഖേൽ രത്ന, അർജുന പുരസ്കാരങ്ങൾ തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. അവാർഡ് തിരിച്ചുനൽകുന്നതായി അറിയിച്ച് താരം പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. ഗുസ്തി ഫെഡറേഷൻ തിരഞ്ഞെടുപ്പിന് പിന്നാലെയാണ് താരത്തിന്റെ പ്രതിഷേധം.
കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യയ്ക്ക് സ്വർണം നേടിക്കൊടുത്ത താരമാണ് വിനേഷ് ഫോഗട്ട്. ഡിസംബര്‍ 21നാണ് നേരിടുന്ന മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് സിംഗിന്റെ വിശ്വസ്തനായ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷനെ തിരഞ്ഞെടുത്തത്. ഇതോടെ ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധം ശക്തമാക്കി. പുതിയ ഫെഡറേഷന് തിരഞ്ഞെടുത്ത് തൊട്ടു പിന്നാലെ സാക്ഷി മാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു. ഗുസ്തി താരങ്ങള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. തുടര്‍ന്ന് ബജ്റംഗ് പൂനിയയും വിജേന്ദര്‍ സിംഗും പത്മശ്രീ തിരികെ നല്കി പ്രതിഷേധം രേഖപ്പെടുത്തിരുന്നു.
വിവാദങ്ങള്‍ക്കൊടുവില്‍ സഞ്ജയ് സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള പുതിയ ഗുസ്തി ഫെഡറേഷന് സമിതിക്ക് കേന്ദ്ര കായിക മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ ലംഘിച്ചുവെന്നാണ് വിലക്കിന് കേന്ദ്രത്തിന്റെ വിശദീകരണം. ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഈ മാസം 28ന് തുടങ്ങാന്‍ പുതിയ സമിതി തീരുമാനിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ ഗോണ്ടിൽ നടക്കുന്ന ചാമ്പ്യന്‍ഷിപ്പിൽ ന താരങ്ങള്‍ക്ക് തയ്യാറെടുക്കാൻ കുറഞ്ഞത് 15 ദിവസം അനുവദിക്കണമെന്നാണ് നിയമം. ഈ നിയമം ലംഘിച്ചതിന് പിന്നാലെയാണ് സമിതിയ്ക്ക് വിലക്കേർപ്പെടുത്തിയത്.