Newsperseconds.com

മുഖ്യമന്ത്രിക്കു നേരെയുള്ള ബോംബ് ഭീഷണി; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്

Capture

മുഖ്യമന്ത്രി പിണറായി വിജയനു നേരെ ബോബ് ഭീഷണി. കുഴിബോംബ് വച്ച് മുഖ്യമന്ത്രിയെ കൊല്ലുമെന്നാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. എറണാകുളം എഡിഎമ്മിന്റെ ഓഫീസിലെത്തിയ കത്തില്‍ പഴയ കമ്മ്യൂണിസ്റ്റുകാരനാണെന്നാണ് പരാമര്‍ശമുള്ളത്. കത്ത് ലഭിച്ചതിനെ തുടര്‍ന്ന് തൃക്കാക്കര പൊലീസ് കേസെടുത്തു. ബോംബ് ഭീഷണിയെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കും.

പിണറായി വിജയന്‍ ഭരണത്തെ നശിപ്പിച്ചുവെന്നും പഴയ കമ്മ്യൂണിസ്റ്റുകാരാണ് കത്ത് അയക്കുന്നതെന്നും കത്തില്‍ പരാമര്‍ശിക്കുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസിന്റെ യോഗം തൃക്കാക്കരയില്‍ നടക്കാനിരിക്കെയാണ് ഭീഷണി കത്ത് വന്നതെന്നിരിക്കെ പൊലീസ് സുരക്ഷ ശക്തമാക്കും.

Share this Article

Leave a Comment