Newsperseconds.com

മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ; മോറെയിൽ അക്രമികളും സുരക്ഷാസേന തമ്മിൽ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

Untitled Design (78)

മണിപ്പൂരിൽ വീണ്ടും ഏറ്റുമുട്ടൽ. മോറെയിൽ അക്രമികളും സുരക്ഷാസേന തമ്മിൽ വെടിവയ്പ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ആക്രമികൾ പ്രദേശത്തെ രണ്ടു വീടുകൾക്ക് തീയിട്ടു. ആക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ ഐഇഡി പ്രയോഗിച്ചതായും റിപ്പോർട്ടുകളുണ്ട്.

വൈകിട്ട് 3:30നായിരുന്നു മണിപ്പൂരിലെ മോറെയിൽ സുരക്ഷാസേനയ്ക്ക് നേരെ അക്രമികൾ വെടിയുതിർത്തത്. പെട്രോളിംഗ് നടത്തിയ പോലീസ് വാഹനവ്യൂഹത്തിനു നേരെ വെടിവയ്ക്കുകയായിരുന്നു. അപ്രതീക്ഷിത വെടിവെപ്പിൽ ഒരു പോലീസുകാരന് പരിക്കേറ്റു. തുടർന്ന് സുരക്ഷാസേന അക്രമികൾക്ക് നേരെ തിരിച്ചടിച്ചു. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥൻ അസം റൈഫിൾസിന്റെ ക്യാമ്പിൽ ചികിത്സയിലാണ്. ഏറ്റുമുട്ടലിനെ തുടർന്ന് മേഖലയിൽ കനത്ത സുരക്ഷ ഒരുക്കിട്ടുണ്ട്.

Share this Article

Leave a Comment