Newsperseconds.com

‘മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ല’; സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

Untitled Design (81)

ഇന്ത്യയുടെ മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ലെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അയോധ്യാ ക്ഷേത്ര ഉദ്ഘാടനത്തിന് പങ്കെടുക്കില്ല. എല്ലാ മതങ്ങളെയും ഒന്നിച്ച് കൊണ്ടുപോകുന്നതിനി പകരം കേന്ദ്രം ഹിന്ദുത്വ അജണ്ടയാണ് നടപ്പിലാക്കുന്നതെന്നും കാവുമ്പായി രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്ത് യെച്ചൂരി പറഞ്ഞു.

മോദിയുടെ ശ്രമം മതനിരപേക്ഷ ഇന്ത്യയെ ഫാസിസ്റ്റ് ഹിന്ദുത്വ ഇന്ത്യയാക്കാനാണ്. അതിനായി ഇവ‍ർ ഗവർണർമാരെ ഉപയോഗിക്കുു. കേരള ​ഗവർണർ‌ മുഖ്യമന്ത്രിയോട് വരെ അയിത്തവും ശത്രുതയുമാണ് കാണിക്കുന്നത്. കോൺ​ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത് അതുകൊണ്ടാണ് അയോധ്യ വിഷയത്തിൽ തീരുമാനമെടുക്കാൻ അവർക്ക് ബുദ്ദിമുട്ട്.

കേരളത്തിൽ എൽഡിഎഫ് സർക്കാർ ഭരിക്കുന്നതുകൊണ്ടാണ് റേഷൻ വിതരണം കൃത്യമായി നടക്കുന്നത്. രാജ്യത്ത് പട്ടിണിയും തൊഴിലില്ലായ്മയും രൂക്ഷമാവുകയാണെന്നും യെച്ചൂരി പറഞ്ഞു.

Share this Article

Leave a Comment