കൊച്ചി: നവകേരള സദസ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിഷേധങ്ങള്‍ അവസാനിക്കുന്നില്ല.
പ്രതിഷേധത്തില്‍ നിലപാട് കടുപ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രവര്‍ത്തകരെ അടിച്ചാല്‍ ഇനിയും തിരിച്ച് അടിക്കുമെന്നാണ് വി ഡി സതീശന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. കൂടാതെ, പ്രവര്‍ത്തകരെ ആക്രമിച്ച പൊലീസിന് ഗുഡ് സര്‍വീസ് നല്‍കുന്ന പ്രതിപക്ഷത്തിന്റെ നിലപാടിനോട് യോജിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേ സമയം, രാമക്ഷേത്രം പരിപാടിയില്‍ പങ്കെടുക്കേണ്ട തീരുമാനം ദേശീയ നേതൃത്വം തീരുമാനിക്കും. പ്രതിഠാ ചടങ്ങില്‍ പങ്കെടുക്കുന്നത് വ്യക്തിപരമാണെന്നും സിപിഐഎം എല്ലാ വിഷയത്തെയും വോട്ട് രാഷ്ട്രീയം ആക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.