Newsperseconds.com

ജപ്പാനിലെ ഭൂചലനം; 62 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കടുത്ത തണുപ്പില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

Capture

ജപ്പാന്‍: പടിഞ്ഞാറന്‍ ജപ്പാനിലെ ശക്തമായ ഭൂകമ്പത്തില്‍ 62 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കടുത്ത തണുപ്പില്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. നിരവധി കെട്ടിടങ്ങളാണ് ഭൂകമ്പത്തില്‍ ഇടിഞ്ഞു വീണത്. രണ്ട് ദിവസം മുമ്പ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ ശേഷം ഇഷികാവ പ്രവിശ്യയിലും സമീപ പ്രദേശങ്ങളിലും പുലര്‍ച്ചെ 4.9 തീവ്രതയുള്ള തുടര്‍ചലനമുണ്ടായി.

ഭൂകമ്പം നടന്നിട്ട് 72 മണിക്കൂര്‍ പിന്നിടുമ്പോള്‍ അതിജീവനത്തിനുള്ള സാധ്യത വളരെ കുറയുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. തകര്‍ന്ന കെട്ടിടങ്ങള്‍ക്ക് കീഴില്‍ നിരവധി ആളുകള്‍ ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരിക്കുന്നുണ്ട്. വെള്ളവും പുതപ്പും ഭക്ഷണവും മറ്റ് സാധനങ്ങളും ദുരിതാശ്വാസ ഉദ്യോഗസ്ഥര്‍ എത്തിച്ചു. വെള്ളം, വൈദ്യുതി, മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ ചിലയിടങ്ങളില്‍ ഇപ്പോഴും നിലച്ചിരിക്കുകയാണ്.

Share this Article

Leave a Comment