Newsperseconds.com

പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനം; രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Capture

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ തൃശൂര്‍ സന്ദര്‍ശനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേരളത്തില്‍ ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയം നടക്കില്ലെന്നും കേരളത്തെ കുറിച്ച് പ്രധാന മന്ത്രിക്ക് തെറ്റിദ്ധാരണയുണ്ടെന്നും സതീശന്‍ ആഞ്ഞടിച്ചു.

ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തില്‍ ലഭിക്കില്ല. ബിജെപിയും സിപിഐഎമ്മും തമ്മില്‍ ബന്ധമുണ്ട്. സ്വര്‍ണ്ണക്കടത്ത് നടന്ന ഓഫീസ് അറിഞ്ഞിട്ടും കേന്ദ്ര ഏജന്‍സികള്‍ അവിടെ എന്തുകൊണ്ട് റെയ്ഡ് നടത്തിയില്ലെന്നും എന്നിട്ടും തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്വര്‍ണക്കടത്ത് ആയുധമാക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു പിന്നിലെ ഉദ്ദേശം കേരളത്തില്‍ നടക്കില്ലെന്നും സതീശന്‍ പറഞ്ഞു.

Share this Article

Leave a Comment