Newsperseconds.com

പത്തനംതിട്ടയിൽ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം; മൂന്ന് പൊലീസുകാര്‍ക്ക് പരിക്ക്

Untitled Design (44)

പത്തനംതിട്ട വെച്ചൂച്ചിറ ചാത്തന്‍തറയില്‍ പൊലീസുകാർക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെയാണ് നേരെ ആക്രമണം ഉണ്ടായത്. വെച്ചൂച്ചിറ സ്റ്റേഷനിലെ മൂന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റു. പൊലീസുകാരിൽ ഒരാളുടെ യൂണിഫോം അക്രമിസംഘം വലിച്ചുകീറി. സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻപ് ഇയാൾ പീ‍‍ഡനക്കേസിലും പ്രതിയായിരുന്നു.

Share this Article

Leave a Comment