തൃശ്ശൂരില്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്. ഇത്രയും കാലമായിട്ട് സ്വര്‍ണക്കടത്ത് കേസ് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നും വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തിന്റെ ഉത്തരവാദിത്തം കേന്ദ്രത്തിനാണെന്നും അദ്ദേഹം പറഞ്ഞു. കേസ് തെളിയിക്കാന്‍ പറ്റിയില്ലേല്‍ കേരളപോലീസിന്റെ തലയില്കെട്ടിവെക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
അതേ സമയം, മുഖ്യമന്ത്രിയെ കുറിച്ച് എം വി ഗോവിന്ദന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. മുഖ്യമന്ത്രി
സൂര്യനെപ്പോലെയാണ്, അടുത്ത് പോയാല്‍ കരിഞ്ഞു പോകും. മുഖ്യമന്ത്രിയുടെ കൈ കളങ്കമില്ലാത്തതാണ്. മുഖ്യമന്ത്രിയുടെത് സംശുദ്ധ രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ ബിജെപി ശ്രമിക്കുന്നു. ചടങ്ങില്‍ പങ്കെടുക്കില്ലെന്നു സിപിഐഎം പറഞ്ഞിട്ടുണ്ട്. രാമക്ഷേത്ര നിര്‍മാണത്തെ രാഷ്ട്രീയ ആയുധമാക്കാനുള്ള ബിജെപി ശ്രമം കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും എം.വി ഗോവിന്ദന് പറഞ്ഞു.