Newsperseconds.com

വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ ചങ്ങനാശേരിയില്‍ നിന്ന് കണ്ടെത്തി

Capture

കോട്ടയം: കോതമംഗലം വാരപ്പെട്ടിയില്‍ നിന്ന് കാണാതായ 12 വയസുകാരിയെ ചങ്ങനാശേരിയില്‍ നിന്ന് കണ്ടെത്തി. കെഎസ് ആര്‍ടിസി സ്റ്റാന്റില്‍ നിന്നാണ് കുട്ടിയെ ചങ്ങനാശേരി പോലീസ് കണ്ടെത്തിയത്.എന്നാല്‍ കുട്ടിയെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നാണ് പ്രാഥമിക വിവരം.

ഇന്ന് വൈകിട്ടാണ് വാരപ്പെട്ടിയിലെ വീട്ടില്‍ ആറ് വയസുകാരനായ ഒറ്റക്കാക്കി പെണ്‍കുട്ടി വീട്ടില്‍ നിന്ന് പോയത്. തോളത്ത് ഒരു ബാഗും തൂക്കി റോഡരികിലൂടെ കുട്ടി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. കുട്ടി പോയതിന്റെ കാരണം വ്യക്തമല്ല. എന്നാല്‍ ക്രിസ്മസ് പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടിയെ വീട്ടുകാര്‍ വഴക്ക് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്.

Share this Article

Leave a Comment