Newsperseconds.com

81-ാമത് ഗോള്‍ഡന്‍ ഗ്ലോബ്; മികച്ച സിനിമ, മികച്ച സഹ നടന്‍; അവാര്‍ഡുകള്‍ വാരിക്കൂട്ടി ക്രിസ്റ്റഫര്‍ നോളന്റെ ഇതിഹാസ അമേരിക്കന്‍ നാടകമായ ‘ഓപ്പന്‍ഹൈമര്‍’

Capture

ഹോളിവുഡ്: 81-ാമത് ഗോള്‍ഡന്‍ ഗ്ലോബല്‍ പുരസ്‌കാരത്തില്‍ ക്രിസ്റ്റഫര്‍ നോളന്റെ ഇതിഹാസ അമേരിക്കന്‍ നാടകമായ ‘ഓപ്പന്‍ഹൈമര്‍’ അവാര്‍ഡുകള്‍ വാരിക്കൂട്ടി. നോളന്‍ മികച്ച സംവിധായകന്‍, സിലിയന്‍ മര്‍ഫി മികച്ച നാടക നടന്‍, റോബര്‍ട്ട് ഡൗണി ജൂനിയറിന് മികച്ച സഹനടന്‍, ലുഡ്വിഗ് ഗൊറാന്‍സന്റെ സ്‌കോറിനുള്ള മികച്ച സഹനടന്‍ എന്നിങ്ങനെ നാല് വലിയ അവാര്‍ഡുകള്‍ ‘ഓപ്പണ്‍ഹൈമര്‍’ നേടി.

അണുബോംബിന്റെ പിതാവ് ഓപ്പണ്‍ഹൈമറുടെ ബയോപിക് ആയി പുറത്തുവന്ന ചിത്രം ബോക്‌സോഫീസ് വിജയത്തിന് പുറമേ ഇപ്പോള്‍ അവാര്‍ഡ് വേദികളിലും തിളങ്ങുകയാണ്. മികച്ച സിനിമയാക്കുള്ള പുരസ്‌കാരം ഓപ്പണ്‍ഹൈമര്‍ നേടിയപ്പോള്‍ മികച്ച സിനിമ മ്യൂസിക്കല്‍ കോമഡി പൂവര്‍ തിംഗ്‌സിനാണ് ലഭിച്ചത്. മികച്ച തിരക്കഥ -‘അനാട്ടമി ഓഫ് എ ഫാള്‍’ – ജസ്റ്റിന്‍ ട്രയറ്റ്, ആര്‍തര്‍ ഹരാരിക്കും ലഭിച്ചു.

Share this Article

Leave a Comment