Newsperseconds.com

ജപ്പാനിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 161 ആകുന്നു; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നു

Capture

ജപ്പാന്‍: ജപ്പാനിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 161 ആകുന്നു. കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. പുതുവത്സര ദിനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനത്തിനു ശേഷമുള്ള രക്ഷാപ്രവര്‍ത്തനത്തിന് വേണ്ടി ആയിരക്കണക്കിന് സൈനികരെയും അഗ്‌നിശമന സേനാംഗങ്ങളെയും പോലീസിനെയുമാണ് വിന്യസിച്ചത്.

ഭൂകമ്പങ്ങള്‍ കേന്ദ്രീകരിച്ചിരിക്കുന്ന ഇഷികാവ പ്രിഫെക്ചറിലെ നോട്ടോ പെനിന്‍സുലയില്‍ ഉടനീളം മണ്ണിടിച്ചിലുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. മഞ്ഞുവീഴ്ച മൂലം അപകടസാധ്യതകള്‍ കൂടുതല്‍ വഷളാവുകയായിരുന്നു. ഭൂകമ്പത്തില്‍ നിരവധി വീടുകളും കെട്ടിടങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം ദുസ്സഹമായി. കുറഞ്ഞത് 103 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല, 565 പേര്‍ക്ക് പരിക്കേറ്റതായി പട്ടികപ്പെടുത്തിയിട്ടുണ്ട്. 1,390 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തുടര്‍ചലനങ്ങള്‍ ദിവസവും തുടരുകയാണ്.

Share this Article

Leave a Comment