Newsperseconds.com

മാലിദ്വീപ് പ്രസിഡന്റ് മുയിസു ചൈനയിലെത്തി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തും; നിരവധി കരാറുകളില്‍ ഒപ്പുവെക്കും

Capture

ബീജിംഗ്: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനയിലെത്തി. ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിങ്ങുമായി ചര്‍ച്ച നടത്തുകയും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന് നിരവധി കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യും. മുയിസുവിനൊപ്പം ഭാര്യ സാജിദ മുഹമ്മദും ഉന്നതതല പ്രതിനിധി സംഘവും ഉണ്ട്. രാജ്യത്തെത്തിയ പ്രസിഡന്റിനേയും ഭാര്യയേയും മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചു.

ചൈനയില്‍ ആദ്യം സന്ദര്‍ശിച്ചത് ഫുജിയാന്‍ പ്രവിശ്യയിലെ സിയാമെന്‍ ഫ്രീ ട്രേഡ് സോണ്‍ ആയിരുന്നു. സിയാമെന്‍ ഫ്രീ ട്രേഡ് സോണിന്റെ പ്രതിനിധികള്‍ ഒരു ആമുഖ വീഡിയോ അവതരിപ്പിച്ചു. അവതരണത്തിന് ശേഷം പ്രസിഡന്റും ഭാര്യയും ഒരു പര്യടനം നടത്തുകയും സോണിലെ സുപ്രധാന മേഖലകളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

അതേ സമയം, ലക്ഷദ്വീപ് സന്ദര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മന്ത്രിമാര്‍ നടത്തിയ വിവാദ പരാമര്‍ശം ആളിക്കത്തുമ്പോള്‍ മുയിസുവിന്റെ ചൈന സന്ദര്‍ശനം വലിയ നയതന്ത്ര തര്‍ക്കത്തിന് കാരണമായി. മുയിസു ചൈനീസ് പ്രസിഡന്റ് സിയുമായി ചര്‍ച്ച നടത്തുമെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനായി നിരവധി കരാറുകളില്‍ ഒപ്പുവെക്കുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.

ചൈനയും മാലിദ്വീപും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ഒരു പുതിയ ചരിത്രപരമായ തുടക്കത്തിലാണ്. ഈ സന്ദര്‍ശനത്തിലൂടെ ഉഭയകക്ഷി ബന്ധങ്ങള്‍ ഒരു പുതിയ ഉയരത്തിലെത്താന്‍ രണ്ട് രാഷ്ട്രത്തലവന്മാര്‍ തന്ത്രപരമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നുവെന്ന് വാങ് മാധ്യമങ്ങളോട് പറഞ്ഞു.
പ്രസിഡന്റ് മുയിസുവിന്റെ സന്ദര്‍ശന വേളയില്‍, മാലിദ്വീപും ചൈനയും ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തുകയും വ്യാപാരം, വികസനം, സാമൂഹിക സാമ്പത്തിക സഹകരണം എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള പ്രധാന കരാറുകളില്‍ ഒപ്പുവെക്കുകയും ചെയ്യുമെന്ന് മാലിദ്വീപ് പ്രസിഡന്റിന്റെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Share this Article

Leave a Comment