ന്യൂഡല്‍ഹി: വിമാന ജീവനക്കാര്‍ക്കുള്ള പുതുക്കിയ ഫ്ലൈറ്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ്ഡിടിഎല്‍) മാനദണ്ഡങ്ങള്‍ ഏവിയേഷന്‍ സേഫ്റ്റി റെഗുലേറ്റര്‍ ഡിജിസിഎ തിങ്കളാഴ്ച പുറത്തിറക്കി. ജൂണ്‍ ഒന്നിന് മുമ്പ് എയര്‍ലൈനുകള്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. പ്രതിവാര വിശ്രമ കാലയളവ് 48 മണിക്കൂറായി ഉയര്‍ത്തി
പഠനത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തില്‍ പരമാവധി ഫ്ലൈറ്റ് ഡ്യൂട്ടി കാലയളവ്, രാത്രി ഡ്യൂട്ടി, പ്രതിവാര വിശ്രമ കാലയളവ്, ഫ്ലൈറ്റ് ഡ്യൂട്ടി കാലയളവ് വിപുലീകരണം എന്നിങ്ങനെയുള്ള ക്ഷീണം ഉണ്ടാക്കുന്ന ചില പ്രധാന മേഖലകള്‍ തിരിച്ചറിഞ്ഞു.
പ്രസ്താവന പ്രകാരം എയര്‍ലൈന്‍ ഓപ്പറേറ്റര്‍മാര്‍, പൈലറ്റ് അസോസിയേഷനുകള്‍, വ്യക്തികള്‍ എന്നിവരുള്‍പ്പെടെ വിവിധ പങ്കാളികളില്‍ നിന്നുള്ള വിപുലമായ ഡാറ്റ വിശകലനത്തിനും ഫീഡ്ബാക്കിനും ശേഷമാണ് പുതുക്കിയ നിയന്ത്രണങ്ങള്‍ രൂപീകരിച്ചിരിക്കുന്നത്.