കൊച്ചി: അമ്മ സംഘടനയില്‍ പവര്‍ ഗ്രൂപ്പും മാഫിയയും ഇല്ലെന്ന് ജനറല്‍ സെക്രട്ടറി സിദ്ധിഖ്. ഹേമകമ്മീഷനില് പറഞ്ഞ കാര്യങ്ങളില്‍ പോലീസ് കേസെടുത്ത് അന്വേഷിക്കണം. തെറ്റ് ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം. കുറ്റവാളികള്‍ അല്ലാത്തവരെക്കൂടി പുകമറ സൃഷ്ടിച്ച് കുറ്റവാളികള്‍ ആക്കരുതെന്നാണ് അമ്മയക്ക് പറയാനുള്ളതെന്നും സിദ്ധിഖ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേ സമയം, മനപ്പൂര്‍വം മറുപടി പറയാതെ ഒളിച്ചോടിയതല്ല, ഒരു ഷോയുടെ തിരക്കിലായതിനാലാണ് പ്രതികരിക്കാന്‍ വൈകിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വളരെ സ്വാഗതാര്‍ഹമാണ്. അവര്‍ മുന്നോട്ടു വെച്ച നിര്‍ദേശങ്ങള്‍ സ്വാഗതാര്‍ഹമാണ്. ഒരു ചര്‍ച്ചയ്ക്ക് വേണ്ടി സജി ചെറിയാന് വിളിച്ചിരുന്നു. ചര്‍ച്ചക്ക് നിര്‍ദേശങ്ങള്‍ അറിയിച്ചിരുന്നു. ഒറ്റപ്പെട്ട സംഭവങ്ങളെക്കുറിച്ച് പലരും പറഞ്ഞിട്ടുണ്ട്. അത്തരം കേസുകളില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. ഹേമ കമ്മിറ്റി അമ്മയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിട്ടില്ല. മാധ്യമങ്ങള്‍ അമ്മയെ പ്രതിസ്ഥാനത്ത് നിര്‍ത്തുകയാണ്. എല്ലാ തൊഴില്‍മേഖലയിലും ഉള്ളതുപോലെ തന്നെയാണ് സിനിമയിലും. ഈ മേഖലയിലെ എല്ലാ ആളുകളും മോശക്കാരാണെന്ന് അടച്ചാക്ഷേപിക്കുന്ന രീതി ദുഃഖകരമാണെന്നും സിദ്ധീഖ് പറഞ്ഞു.