പുതുകവിതയുടെ ഭാവുകത്വ പരിസരം ഭംഗിയായി പങ്കുവെക്കുക വഴി ശ്രദ്ധേയനായ കവിയാണ് ശ്രുതിന്‍ എന്‍.എസ്. 31 കവിതകളുടെ സമാഹാരത്തില്‍ പ്രണയവും പ്രകൃതിയുമെല്ലാം നിറഞ്ഞുനില്ക്കുന്ന അദ്ദേഹത്തിന്റെ പുസ്തകമാണ് ‘മഴ നനയുന്ന കടല്‍’. ഭാവനയുടേയും സങ്കല്പകാന്തിയുടേയും ശോഭ പ്രസരിക്കുന്ന എത്രയോ പ്രണയോക്തികള്‍ ഈ കവിത സമാഹാരത്തില്‍ നിന്നും ചിറകുവെച്ച് പറക്കുന്നു. പുതിയ തലമുറ വായിക്കുന്നില്ല എന്ന് മുതിര്‍ന്നവര്‍ വേവലാതിപ്പെടുന്ന കാലത്താണ് ചെറിയ കവിതകളിലൂടെ നൂറായിരം ചിന്തകളിലേക്ക് വായനക്കാരനെ കൊണ്ടു പോകുന്ന മഴ നനയുന്ന കടല്‍ തരംഗമാവുന്നത്. പ്രണയത്തിന്റെ ലാവാ പ്രവാഹം അക്ഷരങ്ങളില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നതും ഫിലോസഫിക് ഭാവരാശി സ്വയം കവിതയായി തന്നെ പ്രത്യക്ഷീകരിക്കുന്നതും ഈ കവിതകളുടെ പ്രത്യേകതയാണ്. ജീവിതത്തിന്റെ അനേക ഭാവങ്ങളെ അനുഭവരാശികളെ വിന്യസിച്ച ഹൃദയഹാരിയായ കാവ്യപുസ്തകമാണ് ‘മഴ നനയുന്ന കടല്‍’.

കോഴിക്കോട് ജില്ലയിലെ കായലം പ്രദേശത്ത് നെടുമ്പുറത്ത് സുരേന്ദ്രന്- പ്രീതി ദമ്പതികളുടെ മകനാണ് ശ്രുതിന്‍. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ബികോം ബിരുദവും മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംകോ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മഴ നനയുന്ന കടല്‍ എന്ന പുസ്തകം ശ്രുതിന്റെ ആദ്യ കവിതാ സമാഹാരമാണ്. ഓര്‍മകളുടെ കനം, വെറുപ്പ്, ആണുങ്ങള്, ഭ്രാന്തന്, തിരുത്ത്, പ്രണയം പൂക്കുന്ന രാച്ചില്ലകള് തുടങ്ങി 31 കവിതകളിലൂടെയാണ് ഈ പുസ്തകം സഞ്ചരിക്കുന്നത്. ജീവിതത്തിന്റെ അനേക ഭാവങ്ങളെ അനുഭവരാശികളെ വിന്യസിച്ച ഹൃദയഹാരിയായ കാവ്യ പുസ്തകമാണ് മഴ നനയുന്ന കടല്‍. പായല്‍ ബുക്സ് കണ്ണൂര്‍ പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. വായനക്കാരുടെ മനസ്സ് കീഴടക്കി കൊണ്ട് മഴ നനയുന്ന കടല്‍ ജൈത്രയാത്ര തുടരുകയാണ്.