Newsperseconds.com

ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ്; അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നു; ചെന്നൈയില്‍ നാല് മരണം

Untitled 1

ചെന്നൈ: തമിഴ്നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയ ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദ്ദമായി മാറുന്നു. ഇന്നലെ രാത്രി 11 മണിയോടെ പൂര്‍ണമായി ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. ചെന്നൈയില്‍ ഇതുവരെ മഴക്കെടുതിയില്‍ നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കടലൂര്‍ , പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ശക്തമായ കാറ്റും മഴയുമാണ് ഇപ്പോഴുള്ളത്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുന്നത്. തമിഴ്നാട്ടിലെ ഒമ്പത് തുറമുഖങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ചുഴലിക്കാറ്റ് തെക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുന്നു എന്നാണ് അധികൃതര്‍ പറയുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയത്. ഇതോടെ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ അതിശക്തമായ മഴ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ പ്രധാന അണക്കെട്ടുകളില്‍ ഉള്‍പ്പെടെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്ന നിലയിലാണ്.

Share this Article

Leave a Comment