Newsperseconds.com

എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവം; ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Untitled 1

ഹൈദരാബാദ്: തെലങ്കാനയിലെ എന്‍ജിനീയറിങ് കോളേജിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോസ്റ്റല്‍ വാര്‍ഡന്‍ ഉള്‍പ്പടെയുള്ളവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരുന്നത്. ഹോസ്റ്റല്‍ കാന്റീന്‍ ജീവനക്കാരനെതിരെ പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയില്‍ വ്യാഴാഴ്ച പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ കോളേജ് മൂന്ന് ദിവസത്തേക്ക് അടച്ചു.

ഇവരുടെ പക്കല്‍ നിന്നും 9 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ ശാസ്ത്രീയ പരിശോധനക്ക് അയക്കും. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഹോസ്റ്റലിലെ ശുചിമുറിയില്‍ നിന്ന് വിദ്യാര്‍ത്ഥിനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചത്. ഫോണ്‍ പരിശോധിച്ചപ്പോള്‍ നിരവധി വീഡിയോകള്‍ ശുചിമുറിയില്‍ ചിത്രീകരിച്ചതായി കണ്ടെത്തിയിരുന്നു. ഹോസ്റ്റല്‍ വാര്‍ഡനെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ കൂട്ടത്തോടെ പ്രതിഷേധ സമരത്തിനിറങ്ങിയിരുന്നു.

Share this Article

Leave a Comment