സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയെ കുറിച്ച് അന്വേഷിക്കുകയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്. റെയില്‍വേ ട്രാക്കിനു നടുവിലിട്ട് പടക്കങ്ങള്‍ കൂട്ടിയിട്ട് കത്തിച്ച യൂട്യൂബറുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. യൂട്യൂബര്‍ ട്രെയിന്‍ ട്രാക്കില്‍ പടക്കം പൊട്ടിക്കുന്നത് വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഫൂലേര-അജ്മീര്‍ സെക്ഷനിലെ ദന്ത്രാ സ്റ്റേഷന് സമീപമാണ് ഈ സംഭവം നടന്നത്.
വീഡിയോയില്‍, ഒരാള്‍ റെയില്‍വേ ട്രാക്കിന് നടുവില്‍ പെല്ലറ്റ് പോലുള്ള പടക്കങ്ങള്‍ കത്തിക്കുന്നത് കാണാം. തുടര്‍ന്ന് അതില്‍ നിന്ന് കനത്ത പുക പുറത്തേക്ക് വരും. ആര്‍പിഎഫിന്റെ നോര്‍ത്ത് വെസ്റ്റേണ്‍ റെയില്‍വേ ഡിവിഷന്‍ യൂട്യൂബര്‍ക്കായി തിരച്ചില്‍ നടത്തുകയാണിപ്പോള്‍.
സോഷ്യല്‍ മീഡിയയുടെ കാലഘട്ടത്തില്‍, ഹ്രസ്വ വീഡിയോകള്‍ വളരെയധികം ജനപ്രീതി നേടിയിട്ടുണ്ട്. ഓരോ ദിവസവും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം പോലുള്ള പ്ലാറ്റ്ഫോമുകളില്‍ വീഡിയോകള്‍ പങ്കിടുന്നു. അവരുടെ ഉള്ളടക്കത്തില്‍ കൂടുതല്‍ വ്യൂസും ലൈക്കുകളും കിട്ടാന്‍ ക്രിയേറ്റോയ്‌സ് പലപ്പോഴും വിവിധ ആശയങ്ങളെ അടിസ്ഥാനമാക്കി വീഡിയോകള്‍ സൃഷ്ടിക്കാറുണ്ട്. കൂടുതല്‍ റീച്ചിനു വേണ്ടി ചിലര്‍ തങ്ങളുടെ ജീവിതം പോലും അപകടത്തിലാക്കുന്നു.
1989ലെ റെയില്‍വേ ആക്ട് പ്രകാരം, പ്രത്യേകിച്ച് സെക്ഷന്‍ 145, 147 എന്നിവയില്‍, റെയില്‍വേ ട്രാക്കുകള്‍ക്കോ പ്ലാറ്റ്ഫോമുകള്‍ക്കോ സമീപം സെല്‍ഫികള്‍ എടുക്കുകയോ വീഡിയോകള്‍ റെക്കോര്‍ഡുചെയ്യുകയോ ചെയ്യുന്നത് കര്‍ശനമായി നിരോധിക്കുകയും നിയമപരമായ പ്രത്യാഘാതങ്ങള്‍ വഹിക്കുകയും ചെയ്യുന്നു. ഈ നിയമം ലംഘിച്ചാല്‍ 1000 രൂപ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാം. റെയില്‍വേ ട്രാക്കുകളില്‍ സെല്‍ഫി എടുക്കുന്നതിനായി തങ്ങളുടെ ജീവന്‍ അപകടപ്പെടുത്തുന്നതിനെതിരെ ഇന്ത്യന്‍ റെയില്‍വേ സോഷ്യല്‍ മീഡിയ ഉപയോക്താക്കളോട് നിരന്തരം ശക്തമായി ഉപദേശിച്ചു.