പാക്കിസ്ഥാന്റെ പ്രധാനമന്ത്രിയായി ഷെഹ്ബാസ് ഷെരീഫ് സത്യപ്രതിജ്ഞ ചെയ്തു. സാമ്പത്തികവും സുരക്ഷാപരവുമായ വെല്ലുവിളികള്‍ക്കിടയില്‍ ഷെഹ്ബാസ് രാജ്യത്തിന്റെ ഭരണം ഏറ്റെടുത്തു. രാഷ്ട്രപതിയുടെ വസതിയായ ഐവാന്‍-ഇ-സദറില്‍ ഇന്ന് സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഖ്യ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടിയിട്ടുണ്ട്. 336 അംഗ സഭയില്‍ പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് (പിഎംഎല്‍-എന്‍), പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) എന്നിവയുടെ സമവായ സ്ഥാനാര്‍ത്ഥിയായ 72 കാരനായ ഷെഹ്ബാസിന് 201 വോട്ടുകള്‍ ലഭിച്ചു.
അതേ സമയം, ദേശീയ അസംബ്ലിയുടെ ചിലവുകള്‍ പോലും കടം വാങ്ങിയാണ് വീട്ടിയതെന്നായിരുന്നു ഷെഹ്ബാസ് ഷെരീഫ് പറഞ്ഞത്. രാജ്യം നേരിടുന്നത് ഭയാനകമായ കടപ്രതിസന്ധിയാണെന്ന് അദ്ദേഹം വിലപിച്ചു. വായ്പയെടുത്ത് ചെലവുകള്‍ തീര്‍ക്കുന്നതാണ് പാകിസ്താന്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.